കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കായികമേള ഞായറാഴ്ച നടത്തില്ല; മാറ്റം തലശ്ശേരി അതിരൂപതയുടെ എതിര്‍പ്പിനെ തുടര്‍ന്ന്



കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ സ്‌കൂള്‍ കായിക മേള ഞായറാഴ്ച നടത്തുന്നതില്‍ എതിര്‍പ്പുമായി തലശ്ശേരി അതിരൂപത. ഇതോടെ മേളയുടെ സമാപനം ശനിയാഴ്ചയാക്കാന്‍ തീരുമാനിച്ചു.

ഞായറാഴ്ച മേള നടത്തുന്നത് ക്രൈസ്തവര്‍ക്ക് ബുദ്ധിമുട്ടാകുമെന്നതിനാല്‍ തീരുമാനം മാറ്റണമെന്ന് തലശ്ശേരി അതിരൂപത വികാരി ജനറല്‍ ആന്റണി മുതുകുന്നേല്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മാറ്റം വരുത്തിയത്. ഡി ഡി ഇ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.

വ്യാഴം, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കായിക മേള നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എതിര്‍പ്പുണ്ടായതോടെ ശനിയാഴ്ച മത്സരങ്ങളുടെ സമാപന ദിവസമായി മാറ്റി നിശ്ചയിക്കുകയായിരുന്നു.

ശനിയാഴ്ച കായിക അധ്യാപകരുടെ ക്ലസ്റ്റര്‍ മീറ്റിങ് നടക്കുന്നതിനാലാണ് കായിക മേളയുടെ സമാപനം ഞായറാഴ്ച്ച നടത്താന്‍ തീരുമാനിച്ചിരുന്നത്. കായിക അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്.

Post a Comment

أحدث أقدم

Join Whatsapp

Advertisement