കന്നുകാലിയെ പിടിക്കാൻ ആളെ ആവശ്യമുണ്ട്, കൂലി 2500


തളിപ്പറമ്പ്: നഗരത്തില്‍ അലഞ്ഞു തിരിയുന്ന കന്നുകാലികളെ പിടികൂടാൻ ആളെ കിട്ടുന്നില്ലെന്ന് നഗരസഭാ അധികൃതര്‍. കഴിഞ്ഞവര്‍ഷം നഗരത്തില്‍ അലയുന്ന കന്നുകാലികളെ പിടികൂടാൻ കരാര്‍ അടിസ്ഥാനത്തില്‍ ആള്‍ക്കാരെ നിയോഗിച്ചിരുന്നു.

അങ്ങനെ പിടികൂടിയ കന്നുകാലികളെ ലേലത്തില്‍ വച്ച്‌ ഒരു ലക്ഷം രൂപയിലധികം നഗരസഭക്ക് വരുമാനവും ലഭിച്ചിരുന്നു. 

കന്നുകാലികളെ പിടികൂടാൻ ഏറ്റവര്‍ അക്രമം കാരണവും ഭീഷണി കാരണവും ഇതില്‍ നിന്ന് പിൻമാറിയതോടെ വീണ്ടും കന്നുകാലികളുടെ ശല്യം തളിപ്പറമ്പിലും സമീപ പ്രദേശങ്ങളിലും സജീവമാകുകയായിരുന്നു. ഇത് പൊതുജനങ്ങള്‍ക്കും വാഹനയാത്രക്കാര്‍ക്കും വലിയ ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. കന്നുകാലികളെ പിടികൂടാൻ രണ്ട് തവണ നഗരസഭ അപേക്ഷ ക്ഷണിച്ചെങ്കിലും ഇതിനായി ആരും അപേക്ഷിച്ചിട്ടില്ല. 

ഒരു കന്നുകാലിയെ പിടികൂടിയാല്‍ 2500 രൂപയാണ് പ്രതിഫലം. കന്നുകാലിയെ കൂടാതെ കുതിരയേയും നഗരത്തില്‍ അഴിച്ച്‌ വിടുന്നതായും പരാതിയുണ്ട്. കുതിരയുടെ ഉടമസ്ഥനെ കണ്ടെത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ടെന്നും. കുതിരയെയും, കന്നു കാലികളേയും ആര്‍ക്ക് വേണമെങ്കിലും പിടിച്ച്‌ കെട്ടി നഗരസഭയില്‍ എത്തിക്കാമെന്നും. തുടര്‍ന്ന് ലേലം ചെയ്ത് വില്പന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement