ഫേസ് ബുക്കിൽ ഷെയർ ട്രേഡിങ്ങ് വഴി കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യം കണ്ട് വിശ്വസിച്ച്
പണം നിക്ഷേപിച്ച 72 കാരന് 26 ലക്ഷത്തി ലധികം രൂപ നഷ്ടമായി. എളയാവൂർ സ്വദേശിക്കാണ് 26,65,000 രൂപ നഷ്ടമായത്.
ഫെയ്‌സ്‌ബുക്കിൽ പരസ്യം കണ്ടതിനെ തുടർന്ന് പരസ്യത്തിൽ ക്ലിക്ക് ചെയ്‌ത ഉടനെ ഒരു കമ്പനിയുടെ വ്യാജ വാട്‌സ് ആപ് ഗ്രൂപ്പിലേക്ക് എത്തുകയായിരുന്നു.
തുടർന്ന് അവരുടെ നിർദേശപ്രകാരം പല തവണകളായി പണം അയച്ചു നൽകുകയായിരുന്നു.
പിന്നീട് ഇത് ഒരു തട്ടിപ്പാണെന്ന് മനസിലായതിനെ തുടർന്ന് കണ്ണൂർ സൈബർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
വാട്ട്സ്ആപ്പ് ടെലഗ്രാം ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരസ്യങ്ങൾ പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന മെസ്സേജുകളോ കോളുകളോ ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് പ്രതികരിക്കാതെ അധികാരികത ഉറപ്പു വരുത്തുക
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.

Post a Comment