നിരോധിത സ്ഥലങ്ങളിൽ നടത്തുന്ന അനധികൃത കച്ചവടം തടയുന്നതിന് കർശന നടപടി



ഇരിട്ടി: നിരോധിത സ്ഥലങ്ങളിൽ നടത്തുന്ന അനധികൃത കച്ചവടം തടയുന്നതിന് കർശന നടപടികൾ സ്വീകരിക്കുന്നതിനും, അനിയന്ത്രിതമായ കച്ചവടം സംബന്ധിച്ച് പരിശോധിക്കാനും, നഗരസഭ സ്ട്രീറ്റ് വെഡിംങ്ങ് കമ്മിറ്റി നൽകിയതിരിച്ചറിയൽ കാർഡ് പരിശോധിക്കുന്നതിനും നഗരസഭയിൽ ചേർന്ന സ്ട്രിറ്റ് വെഡിംങ്ങ് കമ്മിറ്റി തീരുമാനിച്ചു. പുതിയ അപേക്ഷകളും, നിലവിലെ വഴിയോര കച്ചവടവും സമഗ്രമായി പരിശോധിക്കുവാൻ സംയുക്ത സമിതിയും യോഗത്തിൽ വച്ച് രൂപികരിച്ചു. ചെയർപേഴ്സൺ കെ.ശ്രീലത യോഗത്തിൽ പ്രവർത്തനങ്ങൾ സംബന്ധിച്ച് വീദശികരിച്ചു. സെക്രട്ടറി രാഗേഷ് പാലേരി വീട്ടിൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി. പി. ഉസ്മാൻ, സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.സുരേഷ്, എ.കെ. രവിന്ദൻ, കൗൺസിലർ വി.പി. അബ്ദുൾ റഷീദ്, താലൂക്ക് ആശുപത്രി സുപ്രണ്ട് ഡോ: വി. രാജേഷ്, ഡപ്യൂട്ടി തഹസിൽദാർ കെ. ഷീന, ക്ലിൻസിറ്റി മാനേജർ കെ.വി.രാജീവൻ, ഇരിട്ടി സബ്ബ് ഇൻസ്പെക്ടർ അശോകൻ, പഴശ്ശി ഇറിഗേഷൻ പ്രൊജക്റ്റ് ജൂനിയർ സൂപ്രണ്ട് പയസ്സ് ജോർജ്ജ്, അബ്ദുൾ ലത്തീഫ് പൊയിലൻ, കെ.ജെ. അപ്പച്ചൻ, സിറ്റി മിഷൻ മാനേജർ പി.എം. ജമാലുദ്ദീൻ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement