ഇരിട്ടി: ക്രഷറിലേക്കുള്ള ഉപകരണങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് ഗതാഗതം തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ 9 മണിയോടെ വള്ളിത്തോട് ആനപ്പന്തി കവലയിലായിരുന്നു അപകടം. കൂട്ടുപുഴ ഭാഗത്തുനിന്നും ക്രഷർ ഉപകരണങ്ങളുമായി എത്തിയ ലോറി മലയോര ഹൈവേയിലെ ആനപ്പന്തിക്കവലക്ക് സമീപം ബംബിൽ കയറിയതോടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന ഉപകരണങ്ങൾ അടക്കം റോഡിലേക്ക് വീണു. ഞായറാഴ്ച ആയതും ടൗണിൽ ജനത്തിരക്കില്ലാത്തതും മൂലം വൻ അത്യാഹിതം ഒഴിവായി. ലോറിയിൽ ഉണ്ടായിരുന്നവർക്ക് നിസ്സാര പരിക്കേറ്റു. ഉടൻതന്നെ ക്രയിൻ എത്തിച്ച് ലോറി ഉയർത്തി മാറ്റി ഗതാഗത തടസം ഒഴിവാക്കുകയായിരുന്നു.

Post a Comment