തൃശ്ശൂര്‍: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര 27ന് ആരംഭിക്കും. കാസര്‍ഗോഡ് നിന്നാണ് യാത്ര ആരംഭിക്കുന്നത്. ലോക്‌സഭ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു മണ്ഡലത്തില്‍ രണ്ട് ദിവസം പദയാത്ര പര്യടനം നടത്തും. പുതിയ കേരളം നരേന്ദ്രമോദിക്കൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പദയാത്ര സംഘടിപ്പിക്കുന്നത്. ഓരോ ദിവസവും കാല്‍ ലക്ഷം പ്രവര്‍ത്തകര്‍ പദയാത്രയില്‍ അണിനിരക്കും.
നേരത്തെ കോട്ടയത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന നേതൃയോഗമാണ് പദയാത്ര നടത്താന്‍ തീരുമാനിച്ചത്. യോഗത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കം സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നിരുന്നു. എന്‍ഡിഎ പ്രവര്‍ത്തനം കേരളത്തില്‍ വിപുലപ്പെടുത്താനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എന്‍ഡിഎ ജില്ലാ-നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്.

Post a Comment