ബി ജെ പി നേതാവിന് മർദ്ദനം; മൂന്ന് സി പി എം പ്രവർത്തകർക്കെതിരെ കേസ്



തളിപ്പറമ്പ്: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്ര ട്രസ്റ്റിൻ്റെ കീഴിൽ അക്ഷതം ഗൃഹ സമ്പർക്ക പരിപാടിയുടെ ഭാഗമായി എത്തിയ സംഘത്തിലെ ബി ജെ പി മണ്ഡലം വൈസ് പ്രസിഡണ്ടിനെ ആക്രമിച്ച മൂന്ന് സി പി എം പ്രവർത്തകർക്കെതിരെ പരാതിയിൽ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

സി പി എം പ്രവർത്തകൻ പരിയാരം മാവിച്ചേരിയിലെ സി എം സത്യൻ, വാരി യമ്പത്ത് രാജേഷ്, രമേശൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ രാത്രി 8.45 ഓടെ മാവിച്ചേരിയിൽ വെച്ചായിരുന്നു സംഭവം.
ബി ജെ പി തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് കെ.കെ.ഹരിദാസിനെയാണ് മര്‍ദ്ദിച്ചത്.

പരുക്കേറ്റ ഹരിദാസിനെ തളിപ്പറമ്പ് ഗവ. താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയോധ്യയില്‍ പൂജിച്ച അക്ഷതവുമായി ഗൃഹ സമ്പർക്കത്തിനിടെയായിന്നു സംഭവം. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement