കാനറ ബേങ്ക് മിഡ്നൈറ്റ് യൂണിറ്റി റൺ നാലാം എഡിഷൻ ഫെബ്രുവരി 3 ശനിയാഴ്ച രാത്രി 11 മണിക്ക് കണ്ണൂരിൽ



കണ്ണൂർ: ഐക്യം ഊട്ടി ഉറപ്പിക്കാൻ "റൺ ഫോർ യൂണിറ്റി "എന്ന സന്ദേശവുമായി ജില്ലാ ഭരണകൂടം ജില്ലാ പ്രൊമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കാനറ ബേങ്ക് മിഡ്നൈറ് യൂണിറ്റി റണ്ണിന്റെ നാലാമത് എഡിഷൻ 2024 ഫെബ്രുവരി 3 ശനിയാഴ്ച രാത്രി കണ്ണൂരിൽ നടക്കും . ലോക സർവ മത സൗഹാർദ്ദ വാരത്തോട് അനുബന്ധിച്ച് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. കണ്ണൂർ കളക്ടറേറ്റിൽ നിന്നാണ് മാരത്തോണിന് തുടക്കമാവുക തുടർന്നു താവക്കര , പുതിയ ബസ്സ് സ്റ്റാന്റിലേക്കുള്ള റോഡ് വഴി ഫോർട്ട് റോഡ്, പ്രഭാത് ജംഗ്ഷൻ ,സെൻറ് മൈക്കിൾസ് സ്കൂൾ റോഡ് ,പയ്യാമ്പലം ഗസ്റ്റ് ഹൗസ് പാത്ത് വേ ,ശ്രീ നാരായണ പാർക്ക് ,മുനീശ്വരൻ കോവിൽ ,പഴയ ബസ് സ്റ്റാൻഡ് ,ടൗൺ സ്ക്വയർ ,താലൂക്ക് ഓഫീസ് വഴി തിരിച്ച് കലക്ടറേറ്റിൽ സമാപിക്കും. 7 കിലോമീറ്റർ ദൂരം 3ന് രാത്രി 11 മണിക്ക് തുടങ്ങി 4 ന് പുലർച്ചെ 12.30 മണിയോടെ താണ്ടിയെത്താനാണ് ഉദ്ദേശിക്കുന്നത് .വ്യക്തികളായല്ല 5 പേർ അടങ്ങുന്ന ചെറു സംഘങ്ങളായാണ് മിഡ് നൈറ്റ് മാര ത്തോണിന് പങ്കെടുക്കേണ്ടത് .പങ്കെടുക്കുന്നവർക്ക് എല്ലാവർക്കും ടീ ഷർട്ട് ലഭിക്കും.5 പേരടങ്ങിയ ഒരു ടീമിന് 500 /-രൂപയായിരിക്കും രജിസ്ട്രേഷൻ ഫീസ് . സ്കൂൾ /കോളേജ് വിദ്യാർത്ഥികൾക്കുള്ള ടീമിന് 250 രൂപയായിരിക്കും രജിസ്‌ട്രേഷൻ ഫീ

പകൽ സമയങ്ങളിൽ ഇത്തരത്തിലുള്ള നിരവധി മാരത്തോണുകൾ സംഘടിപ്പിക്കുണ്ടെങ്കിലും രാത്രി ഇത്ര വിപുലമായ രീതിയിൽ വ്യത്യസ്തമായ മാരത്തോണിന്റെ നാലാം എഡിഷനു ആണ് കണ്ണൂർ ജില്ലാ ഭരണകൂടവും ഡി ടി പി സി യും അരങ്ങൊരുക്കുന്നത്. മത്സരം എന്നതിലുപരി സുരക്ഷാ മുദ്രാ വാക്യവും ജനങ്ങൾ തമ്മിലുള്ള ഐക്യവും ഊട്ടി ഉറപ്പിക്കുന്നതിനാണ് ഈ മാരത്തോൺ സംഘടിപ്പിച്ച് വരുന്നത് .

സ്ത്രീകൾ മാത്രമുള്ള ടീം , പുരുഷൻമാർ മാത്രമുള്ള ടീം , സ്ത്രീകളും പുരുഷൻമാരും ഉള്ള ടീം, എന്നീ വിഭാഗങ്ങളിൽ ആണ് മൽസരങ്ങൾ മുൻപ് ഉണ്ടായിരുന്നത്.മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വർഷം മുതൽ യൂണിഫോം സർവീസിൽ ഉള്ളവരുടെ ടീമിനും സ്കൂൾ /കോളേജ് വിദ്യാർത്ഥികൾക്കുള്ള ടീമിനും മുതിർന്ന പൗരൻമാരുടെ ടീമിനും പ്രത്രേകമായി സമ്മാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്

Wearekannur.org

Post a Comment

أحدث أقدم

Join Whatsapp

Advertisement