മാനന്തവാടി: പുതുവർഷാഘോഷത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിൽ.മലപ്പുറം സ്വദേശികളായ മഞ്ചേരി മേലങ്ങാടി കുറ്റിയംപോക്കിൽ വീട്ടിൽ കെ.പി. മുഹമ്മദ് ജിഹാദ് (28), തിരൂർ പൊന്മുണ്ടം നീലിയാട്ടിൽ വീട്ടിൽ അബ്‌ദുൽസലാം (29) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാവിലെ വള്ളിയൂർക്കാവ് റോഡ് ജങ്ഷനിൽവെച്ചാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 51.64 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. വിൽപ്പനയ്ക്കായാണ് എം.ഡി.എം.എ. കൈവശംവെച്ചതെന്ന് പോലീസ് പറഞ്ഞു.
ജില്ലാ പോലീസ് മേധാവി പദംസിങ്, നർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, മാനന്തവാടി ഇൻസ്പെക്‌ടർ എം.എം. അബ്ദുൽകരീം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
മാനന്തവാടി എസ്.ഐ. കെ. കെ. സോബിൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ യു.കെ. മനേഷ്‌കുമാർ, മുഹമ്മദ് അറങ്ങാടൻ, പി. ഇബ്രാഹിം എന്നിവരടങ്ങുന്ന സംഘവും ജില്ലാ ലഹരിവിരുദ്ധസ്ക്വാഡും ചേർന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ പേരിൽ എൻ.ഡി.പി.എസ്. നിയമപ്രകാരംപ്രകാരം കേസ് രജിസ്റ്റർചെയ്തു
إرسال تعليق