ഇരിട്ടി: പുന്നാട് വിവേകാനന്ദ ആർട്സ് ആൻറ് സ്പോർട്സ് ക്ലബ്ബ്, നെഹ്‌റു യുവകേന്ദ്ര എന്നിവയുടെ നേതൃത്വത്തിൽ ദേശീയ യുവജന ദിന വാരാഘോഷം 6 മുതൽ 13 വരെ പുന്നാട് വിവേകാനന്ദ നഗറിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി 6 ന് വൈകുന്നേരം 7 മണിക്ക് പുന്നാട് വിവേകാനന്ദ ഗ്രൗണ്ടിൽ ഷട്ടിൽ ടൂർണ്ണമെന്റ് , 7 ന് രാവിലെ 11 മണിക്ക് ഫുടബോൾ ടൂർണ്ണമെന്റ് എന്നിവ നടക്കും. 10 ന് രാവിലെ 9 മണിക്ക് പ്രഗതി സാംസ്കാരികവേദി, വിവേകാന്ദ പുന്നാട്, തലശ്ശേരി ഗവ. ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടക്കും. ക്യാമ്പ് ഡോ . പി. രാജേഷ് ഉദ്‌ഘാടനം ചെയ്യും. 12 ന് വൈകുന്നേരം 5.30 ന് തിരുവാതിരക്കളി മത്സരവും ദേശീയ യുവജന വാരാചരണവും ആഘോഷ പരിപാടികളുടെ ഉദ്‌ഘാടനവും നടക്കും. ആർ എസ് എസ് ജില്ലാ സംഘചാലക് സി. പി. രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യ ഭാഷണം നടത്തും. രാത്രി 8 മണിക്ക് കോപ്പാലം ബ്രിഡ്ജ് മ്യൂസിക് ബാൻഡിന്റെ ഗാനമേള നടക്കും. 13 ന് വൈകുന്നേരം 5.30 ന് കൈകൊട്ടിക്കളി മത്സരം, 6.30 ന് നടക്കുന്ന വിവേകാനന്ദ ജയന്തി സമാപന സമ്മേളനം ശംഖു ടി ദാസ് ഉദ്‌ഘാടനം ചെയ്യും. സ്വ. അശ്വിനികുമാർ സ്മാരക വിദ്യാഭ്യാസ പ്രതിഭാ പുരസ്‌കാര വിതരണം വേദിയിൽ നടക്കും. രാത്രി 8 മണിക്ക് അഞ്ജലി കലാക്ഷേത്ര അവതരിപ്പിക്കുന്ന നൃത്ത നിശ, 9 ന് വിവേകാനന്ദയിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്ത നിശ എന്നിവയും നടക്കും. ഇതോടൊപ്പം മേഖലയിലെ കായികതാരങ്ങൾക്ക് കളിച്ചും പരിശീലിച്ചും വളരാനും വിവിധ സ്പോർട്സ് മത്സരങ്ങൾ സംഘടിപ്പിക്കാനും ഉതകുന്ന വിധം വിവേകാന്ദ സ്പോർട്സ് ക്ലബ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നതായും ക്ലബ് ഭാരവാഹികളായ സി. പി. സനൽ ചന്ദ്രൻ, എം. ജ്യോതിഷ്, കെ. അക്ഷയ്, എൻ.വി. പ്രിയരഞ്ജൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.

إرسال تعليق