ഓണ്ലൈന്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും വ്യാജ വാഗദാനങ്ങള്‍ കുടുങ്ങി പണം നഷ്ടപ്പെട്ടവര്‍ National Cyber Crime Reporting Portal (NCRP) വഴി നല്കിയ പരാതികളിന്മേല്‍ കണ്ണൂർ സിറ്റി സൈബര്‍ പോലീസ് സ്റ്റേഷന്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചു.
1). പാന്‍ ഡിറ്റെയില്സ് അപ്ഡേറ്റ് ചെയ്യണമെന്നു ആവശ്യപ്പെട്ട് SBI ബാങ്കില്‍ നിന്നാണെന്ന വ്യാജേനെ അക്കൌണ്ട് വിവരങ്ങള്‍ ആവശ്യപ്പെടുകയും തുടര്ന്ന് OTP നമ്പര്‍ പറഞ്ഞുകൊടുക്കുകയും ചെയ്ത എടക്കാട് സ്വദേശിനിക്ക് 17,041/- രുപ നഷ്ടപ്പെട്ടതില്‍ അന്വേഷണം നടത്തിയതില്‍ നിന്നും ജാര്ക്കണ്ട് ഗിരിധ് എന്ന സ്ഥലത്ത് ഉള്ള ATM നിന്നും പണം പിന്‍വലിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന്‍ മനസ്സിലായതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.
2). പാർട്ട് ടൈം ജോലി നൽകാമെന്നു വാട്സ്അപ്പിലൂടെ വ്യാജ വാഗ്ദാനം നല്കി വളപട്ടണം സ്വദേശിയുടെ 1,04,000/- തട്ടിയെടുക്കുകയും പിന്നീട് ജോലിയോ പണമോ നല്കാതെ ചതിക്കുകയും ചെയ്ത പരാതിയില്‍ 1,800/- രൂപ തിരികെ ലഭിച്ചു.
3). പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് 4,73,000/- രൂപ നൽകുകയും തുടർന്ന് ജോലി ലഭിക്കുകയോ പണം തിരികെ ലഭിക്കുകയോ ചെയ്തില്ലെന്ന എടക്കാട് സ്വദേശിയുടെ പരാതിയില്‍ 72,468/- രുപ തിരികെ ലഭിച്ചു.
ദിവസം നല്ലൊരു വരുമാനം വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. പാർട്ട് ടൈം ആയി ജോലി ചെയ്യാമെന്നും ജോലിയിൽ മുൻപരിചയം ആവശ്യമില്ലെന്നും കാണിച്ചുള്ള പരസ്യങ്ങൾ വിശ്വസിച്ചാണ് നിരവധി ആളുകൾ തട്ടിപ്പിന് ഇരയായി കൊണ്ടിരിക്കുന്നത്. ഓൺലൈൻ തട്ടിപ്പിൽ ലക്ഷങ്ങൾ വരെ നഷ്ടപ്പെട്ട നിരവധി പരാതികളാണ് ലഭിക്കുന്നത്.
ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവ വഴിയാണ് കമ്പനികളുടെ വ്യാജ പരസ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. വാട്ട്സ്ആപ്പ്, ടെലഗ്രാം, ഇൻസ്റ്റഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ, കമ്പനികളുടെ പരസ്യങ്ങളോ, കോളുകളോ, ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യാതിരിക്കുക.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.

إرسال تعليق