ഫോട്ടോഷൂട്ടിന് പോകാൻ വീട്ടുകാർ സമ്മതിച്ചില്ല: ബെംഗളൂരുവിൽ കോളേജ് വിദ്യാർത്ഥിനി തൂങ്ങിമരിച്ചു


കോളേജ് വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ. ബെംഗളൂരു സുധാമ്മനഗർ സ്വദേശിനി വർഷിണിയാണ് മരിച്ചത്. സ്വകാര്യ കോളേജിൽ ബിബിഎ വിദ്യാർഥിനിയാണ് ഹർഷിണി. 21 വയസായിരുന്നു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ അനുമതി നൽകാത്തതിനെ തുടർന്നാണ് ഹർഷിണി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് പറയുന്നത്.


നഗരത്തിലെ മാളിൽ ശനിയാഴ്ച ഫോട്ടോഷൂട്ടിന് പോകാൻ വേണ്ടി പെൺകുട്ടി മാതാപിതാക്കളോട് അനുവാദം ചോദിച്ചിരുന്നു. എന്നാൽ, മാതാപിതാക്കൾ ഇതിന് അനുമതി നൽകിയിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് ഹർഷിണി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് വ്യക്തമാക്കി.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

Post a Comment

Previous Post Next Post

Join Whatsapp

Advertisement