അഴിയൂർ : കുഞ്ഞിപ്പള്ളിക്ക് എതിർഭാഗത്ത് ദേശീയ പാതയോരത്തെ ഒരു വർഷം മുമ്പ് അടച്ചിട്ട ഖൽബിന്റെ ചായക്കട എന്ന ഹോട്ടലിലാണ്
തലയോട്ടിയും എല്ലിൻ കഷണങ്ങളും കണ്ടെത്തിയത്.
ഇന്ന് രാവിലെ 8 മണിയോടെ ദേശീയ പാതാ നിർമ്മാണവുമായി ബന്ധപ്പെട്ട് കെട്ടിടം പൊളിക്കാനെത്തിയ തൊഴിലാളികളാണ് തലയോട്ടി കണ്ടെത്തിയത്. ഏകദേശം 5 മാസം പഴക്കമുള്ള തലയോട്ടിയാണെന്ന്പോലീസ് പറഞ്ഞു.
കുന്നുമ്മക്കര സ്വദേശിയുടേതാണ് കെട്ടിടം. കടയുടെ മുൻഭാഗത്തെ ഷട്ടർ അടച്ചതാണെങ്കിലും മറ്റു ഭാഗങ്ങൾ
തുറന്നിട്ടാണുള്ളത്. ചോമ്പല പോലീസ് സ്ഥലത്തെത്തി
അന്വേഷണമാരംഭിച്ചു.

Post a Comment