മാഹിയിലെ മൂലക്കടവ് എന്ന സ്ഥലത്ത് നിന്നും അനധികൃതമായി യാതൊരു രേഖകളും ഇല്ലാതെ കടത്തി കൊണ്ട് വന്ന 66 ലിറ്റർ ഡീസൽ കൂത്തുപറമ്പ് പോലീസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി എ എസ് പി ഷഹൻഷാ കെ.എസ് ഐ പി എസ് ന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഡീസൽ പിടികൂടിയത്. കൂത്തുപറമ്പ് സബ് ഡിവിഷന്റെ കൂടി ചാർജ് തലശ്ശേരി എ എസ് പിക്കാണ്.
മിനി ലോറിയിൽ കടത്തുകയായിരുന്ന ഡീസൽ കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ പൂക്കോട് എന്ന സ്ഥലത്ത് വെച്ച് പിടികൂടുകയായിരുന്നു. തുടർന്ന് കൂത്തുപറമ്പ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.

Post a Comment