എസ് ബി ഐ യോനോ ആപ്പ് റെവാർഡിന്റെ പേരിൽ വീണ്ടും തട്ടിപ്പ് പരാതിക്കാരന് പണം നഷ്ടമായി
ജാഗ്രത പാലിക്കുക
എസ് ബി ഐ യോനോ ആപ്പ് റിവാർഡ് പോയിന്റിന്റെ പേരിൽ തട്ടിപ്പ് വീണ്ടും പരാതിക്കാരാന് 31,908 രൂപ നഷ്ടമായി.
യോനോ ആപ്പിന്റെ പേരിൽ ഫോണിലേക്ക് വ്യാജ സന്ദേശം അയച്ചാണ് തട്ടിപ്പിനിരയാക്കിയത്. യോനോ റിവാർഡ് ലഭിച്ചിട്ടുണ്ടെന്നും ഇന്ന് തന്നെ അത് പിൻവലിക്കണമെന്നും വ്യാജ സന്ദേശം അയച്ച് വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് ഫോണിലേക്ക് വന്ന ലിങ്കിൽ കയറി ബാങ്ക് വിവരങ്ങളും ഒ ടി പി യും നൽകിയതോടെ പരാതിക്കാരന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെക്കുകയായിരുന്നു.
മറ്റൊരു പരാതിയിൽ സുഹൃത്തിന്റെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് പണം ആവശ്യപ്പെട്ട് സന്ദേശം വന്നതിനെ തുടർന്ന് പരാതിക്കാൻ കബളിപ്പിക്കപ്പെട്ടു എന്ന പരാതിയിൽ 10,000 രൂപ നഷ്ടമായി.
വാട്ട്സ്ആപ്പ് ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ കോളുകളോ ലിങ്കുകളോ ലഭിച്ചാൽ തിരിച്ച് മെസ്സേജ് അയക്കുകയോ ബാങ്ക് വിവരങ്ങളും ഒ ടി പി യും നൽകുകയോ ചെയ്യരുത്. അതിന്റെ അധികാരികത ഉറപ്പ് വരുത്തിയതിന് ശേഷം മാത്രം മുന്നോട്ട് പോവുക.
തട്ടിപ്പിനിരയായാൽ ആദ്യ ഒരുമണിക്കൂറിനുള്ളിൽ തന്നെ പരാതി നൽകുവാൻ ശ്രമിക്കുക
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ചോ അടുത്തുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടോ നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യുക.

إرسال تعليق