കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും ചിഞ്ചു റാണിയും; ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറും


ഇടുക്കി വെള്ളിയാമറ്റത്ത് 13 പശുക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ കുട്ടിക്കര്‍ഷകരായ മാത്യുവിനും ജോര്‍ജ്കുട്ടിക്കും സഹായഹസ്തവുമായി മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും.

കുട്ടിക്കര്‍ഷകരുടെ വീട്ടിലെത്തിയാണ് മന്ത്രിമാര്‍ സഹായ വാഗ്ദാനം നല്‍കിയത്. 

മാത്യുവിന് ഇൻഷുറൻസ് പരിരക്ഷയോടെ അഞ്ചു പശുക്കളെ ഉടൻ കൈമാറുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. ഒരു മാസത്തെ കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു. സംഭവിച്ചത് വൻ ദുരന്തമാണ്. സര്‍ക്കാര്‍ മാത്യുവിനും കുടുംബത്തിനും ഒപ്പമുണ്ട്. അടിയന്തര സഹായമായി മില്‍മ 45000 രൂപ നല്‍കും. 

നാളത്തെ മന്ത്രിസഭ യോഗത്തില്‍ വിഷയം അവതരിപ്പിക്കുമെന്നും മന്ത്രി വിശദമാക്കി. കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും പറഞ്ഞു. പലയിടങ്ങളില്‍ നിന്നായി നിരവധി പേരാണ് കുട്ടിക്കര്‍ഷകര്‍ക്ക് സഹായ വാഗ്ദാനവുമായി എത്തുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement