ടോപ് ക്ലാസ് സ്‌കോളര്‍ഷിപ്പ്: തീയതി നീട്ടി



സംസ്ഥാനത്തെ ടോപ് ക്ലാസ് സ്‌കൂളുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള വിദ്യാലയങ്ങളില്‍ ഒമ്പത്, 11 ക്ലാസ്സുകളില്‍ പഠിക്കുന്ന ഒബിസി, ഇബിസി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന ടോപ് ക്ലാസ് എജുക്കേഷന്‍ ഫോര്‍ ഒബിസി, ഇബിസി, ഡിഎന്‍ടി പദ്ധതിയില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി ജനുവരി 31വരെ നീട്ടി. അപേക്ഷകള്‍ സ്‌കൂളുകളില്‍ പരിശോധിക്കുന്നതിനും ഇതിലെ ന്യൂനതകള്‍ പരിഹരിച്ച് സമര്‍പ്പിക്കുന്നതിനുമുള്ള തീയതി ഫെബ്രുവരി 15ലേക്കും ജില്ലാ തലത്തില്‍ പരിശോധിക്കുന്നതിനുള്ള തീയതി ഫെബ്രുവരി 26ലേക്കും നീട്ടിയതായി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ https://scholarships.gov.in ല്‍ ലഭിക്കും. ഫോണ്‍: 0495 2377786.

Post a Comment

Previous Post Next Post

Join Whatsapp

Advertisement