ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ മിനി ജോബ് ഫെയര്‍



ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഒഴിവുകളിലേക്ക് ജനുവരി 29, 30 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.

ഫര്‍മസിസ്റ്റ്, അബാക്കസ് ടീച്ചര്‍, വേദിക് മാത്‌സ് ടീച്ചര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍-അക്ഷയ സേവാ കേന്ദ്രം, ഓഫീസ് ബോയ്, എച്ച് ആര്‍ മാനേജര്‍, അസിസ്റ്റന്റ് മാനേജര്‍, ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍, കെമിസ്റ്റ്-മെയില്‍, ഐടിഐ ടെര്‍ണര്‍-മെയില്‍, ബാക് ഓഫീസ് അസിസ്റ്റന്റ്, ഫോട്ടോഗ്രാഫര്‍, ബിസിനസ് കോ ഓര്‍ഡിനേറ്റര്‍, സെയില്‍സ് അസ്സോസിയേറ്റ് എന്നിവയിലാണ് ഒഴിവുകള്‍.

യോഗ്യത: ഡി ഫാം, ബി ഫാം, ഡിഗ്രി, പി ജി, പ്ലസ് ടു, ഐടിഐ ടര്‍ണര്‍, ബിഎസ്‌സി കെമിസ്ട്രി. താല്‍പര്യമുള്ളവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 0497 2707610, 6282942066.

Post a Comment

Previous Post Next Post

Join Whatsapp

Advertisement