കെഎസ്‌ആര്‍ടിസിയില്‍ ചെലവ് ചുരുക്കല്‍ നടപടികളുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. കണ്ടക്ടര്‍, ഡ്രൈവര്‍ തസ്തികയിലേക്ക് മാത്രം കൂടുതല്‍ നിയമനങ്ങള്‍ നടത്തിയാല്‍ മതിയെന്ന് മന്ത്രി നിര്‍ദേശം നല്‍കി.
സ്പെയര്‍ പാര്‍ട്സുകള്‍ വാങ്ങുന്നതിന് നല്‍കിയിരുന്ന ദീര്‍ഘകാല കരാറുകള്‍ ഒഴിവാക്കും. മിനിസ്റ്റീരിയല്‍ സ്റ്റാഫുകളുടെ എണ്ണത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തും. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ച് ചേര്‍ത്ത് കൂടിയ യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്ബളം ലഭ്യമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വിശദമായ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാനും അദ്ദേഹം നിര്‍ദേശം നല്‍കി.

إرسال تعليق