സ്വർണ്ണവില വീണ്ടും ഉയർന്നു



തിരുവനന്തപുരം : അഞ്ച് ദിവസത്തിനുശേഷം സ്വർണവില ഉയർന്നു. നാല് ദിവസം മാറ്റമില്ലാതെ തുടരുന്നതിന് ശേഷം സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 80 രൂപ കുറഞ്ഞിരുന്നു എന്നാൽ ഇന്ന് ഉയർന്നിട്ടുണ്ട്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46240 രൂപയാണ്.

ഇന്നലെ എത്ര കുറഞ്ഞോ അത്രയും തുക തന്നെയാണ് ഇന്ന് ഉയർന്നിരിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 10 രൂപ ഇന്ന് വർധിച്ചു. വിപണി നിരക്ക് 5780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4780 രൂപയാണ്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വിപണി വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement