മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കരടിയെ സ്‌പോട്ട് ചെയ്ത് വനംവകുപ്പ്



രണ്ടു ദിവസമായി മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും അലഞ്ഞുതിരിഞ്ഞു നടക്കുന്ന കരടിയെ സ്‌പോട്ട് ചെയ്ത് വനംവകുപ്പ്. വയനാട് തരുവണ കരിങ്ങാരിയിലാണ് കരടിയെ കണ്ടത്. കരടിയെ പിടിക്കാന്‍ ഊര്‍ജ്ജിത ശ്രമം നടക്കുകയാണ്.

സ്ഥലം സ്‌പോട്ട് ചെയ്ത് കരടിയെ പുറത്ത് ചാടിച്ചെങ്കിലും സമീപ പ്രദേശത്തെ തോട്ടത്തിലേക്ക് കരടി ഓടി മറഞ്ഞു. കരടിയെ മയക്കു വെടി വെയ്ക്കാനാണ് തീരുമാനം. കരടിയെ നിരീക്ഷിക്കാനായി ഡ്രോണ്‍ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്. നാട്ടുകാരും വനംവകുപ്പും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.

നേരത്തേ വയലിലൂടെ ഓടുന്ന കരടിയുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ഇന്ന് ഉച്ചയോടെ കരടിയെ പാലിയണയിലും കണ്ടിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement