തലശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത വധശ്രമകേസിൽ ഒരാൾ കൂടി അറസ്റ്റിൽ



തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ തരുവങ്ങാട് ചാലിൽ സെന്റ് പീറ്റേഴ്ർ ചർച്ചിലെ ക്രിസ്മസ് ആഘോഷം നടന്നുവരവെ പരാതിക്കാരനെ പത്തോളം പേർ തടഞ്ഞു നിർത്തി മർദിക്കുകയും മൂർച്ചയുള്ള ആയുധം വെച്ച് തലക്കും നെറ്റിയിലും പരിക്കേൽപ്പിക്കുയും കൈകൊണ്ട് തടുത്തില്ലായിരുന്നെങ്കിൽ ആയുധം കൊണ്ട് അടിയേറ്റ് പരാതിക്കാരന് മരണംവരെ സംഭവിച്ചേകാവുന്ന കേസിലാണ് ഒരാൾ കൂടി അറസ്റ്റിലായത്.

ആരിഫ്, എം പി ഹൗസ്, ചാലിൽ എന്നയാളെയാണ് സബ് ഇൻസ്‌പെക്ടർ രൂപേഷ് പി പി യും പോലീസ് സംഘവും അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം 25 ന് പുലർച്ചെ 04:30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് മുഹമ്മദ് അഫ്നാസ് , പിലാക്കൂൽ,ചാലിൽ അതുൽ, അയ്യപ്പൻ കിണർ, അഷ്‌റഫ്‌ എം പി, മട്ടാമ്പ്രം എന്നിവരെ മുന്നെ അറസ്റ്റ് ചെയ്തിരുന്നു.

തലശ്ശേരി പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രൂപേഷ് പി പി, എ എസ് ഐ മഹറൂഫ്, എസ് സി പി ഒ ഷമേജ്,സിപിഒ മാരായ ഹിരൺ,ബൈജു, രതീഷ്, ഡ്രൈവർ സിപിഒ പ്രഷോബ് എന്നി പോലീസ് ഉദ്യോഗസ്ഥരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement