തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ എരഞ്ഞോളിപ്പാലം എന്ന സ്ഥലത്തുള്ള ടാറ്റാ ഷോറൂമിന് മുൻവശം നിർത്തിയിട്ട ടാറ്റാ ഏസ് വാഹനം ഇക്കഴിഞ്ഞ പതിമൂന്നാം തീയ്യതി പുലർച്ചെ കളവ് ചെയ്ത് കൊണ്ടുപോയ മോഷ്ടാവ് പിടിയിൽ.
ഈസ്റ്റ് കതിരൂർ സ്വദേശി മനാഫ് (33), വി പി ഹൗസ് എന്നയാളാണ് മോഷ്ടിച്ച വാഹനമടക്കം പിടിയിലായത്. തലശ്ശേരി സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിജു ആന്റണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ ബഹു കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.

إرسال تعليق