ജോസിനെ കടക്കെണിയിലാക്കിയത് കൃഷിനാശവും കാട്ടുപന്നിശല്യവും


ആലക്കോട്: പാത്തൻപാറ നൂലിട്ടാമലയില്‍ ജീവനൊടുക്കിയ കര്‍ഷകൻ ഇടപ്പാറക്കല്‍ ജോസിനെ കടക്കെണിയിലാക്കിയത് കൃഷിനാശവും കാട്ടുപന്നിശല്യവും.

ജോസ് സ്വന്തമായുള്ള 15 സെന്റിനുപുറമെ പാട്ടത്തിനെടുത്ത സ്ഥലങ്ങളിലും വാഴക്കൃഷി ചെയ്തിരുന്നു. വാഴകള്‍ ഉണങ്ങി നശിച്ചതാണ് സാമ്ബത്തികബാധ്യതയുണ്ടാക്കിയത്. ഇത്തവണ 2,500 വാഴകള്‍ കൃഷിചെയ്തിരുന്നു. ഇതിലേറെയും പന്നികള്‍ നശിപ്പിച്ചു.


സഹകരണസ്ഥാപനങ്ങളിലും സ്വാശ്രയസംഘങ്ങളിലും കടബാധ്യതയുണ്ട്. ഞായറാഴ്ച രാവിലെ സ്വാശ്രയസംഘത്തില്‍ വായ്പയ്ക്കായി പോയെങ്കിലും കിട്ടിയില്ല. കുടിശ്ശികയടയ്ക്കാൻ ബാക്കിയുള്ളതായിരുന്നു കാരണം. ഉടൻ കാശുമായി വരാമെന്ന് പറഞ്ഞ ജോസിനെ കാണാതായതിനെത്തുടര്‍ന്നുള്ള തിരച്ചിലിലാണ് തൊട്ടടുത്തുള്ള കൊക്കോത്തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement