റെയില്‍വേയുടെ എല്ലാ സേവനങ്ങളും ഇനി ഒരു കുടക്കീഴില്‍; 'സൂപ്പര്‍ ആപ്' വരുന്നു


ഡല്‍ഹി: റെയില്‍വേയുടെ എല്ലാ സേവനങ്ങളും ലഭിക്കാൻ ‘സൂപ്പര്‍ ആപ്' ഇറക്കാൻ റെയില്‍വേ ഒരുങ്ങുന്നു. ടിക്കറ്റ് ബുക്ക് ചെയ്യാനും ട്രെയിന്‍ എവിടെ എത്തി എന്നതടക്കം റെയില്‍വേയുടെ വിവിധ സേവനങ്ങള്‍ ഇനി ഈ ഒരു ആപ്പില്‍ അറിയാം.


ഐ.ആര്‍.സി.ടി.സി ടിക്കറ്റ് ബുക്കിങ്, അണ്‍ റിസര്‍വ്ഡ് ടിക്കറ്റ് ബുക്കിങ് (യു.ടി.എസ്), ടിക്കറ്റ് കാൻസല്‍ ചെയ്യല്‍, യാത്രക്കിടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യല്‍, പരാതി നല്‍കല്‍, ട്രെയിനുകളുടെ തത്സമയ വിവരം, അന്വേഷണം, ഹോട്ടല്‍ ബുക്കിങ് അടക്കം എല്ലാ സേവനങ്ങളും 'സൂപ്പര്‍ ആപ്' മൊബൈല്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകുമെന്ന് റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.


റെയില്‍വേ സേവനങ്ങള്‍ക്കായി സ്വകാര്യ ആപ്പുകള്‍ ഉപയോഗിക്കുമ്ബോള്‍ സുരക്ഷ സംബന്ധിച്ച്‌ ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന ആശയങ്കയും 'സൂപ്പര്‍ ആപ്' ഉപയോഗിക്കുന്നതോടെ ഇല്ലാതാവുമെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി

Post a Comment

أحدث أقدم

Join Whatsapp

Advertisement