പെരിങ്ങത്തൂർ: നമുക്ക് ഒരുപാട് സൗഭാഗ്യങ്ങൾ നേടിത്തരുന്ന ഭാഷയാണ് ഇംഗ്ലീഷ് .എങ്കിലും മാതൃഭാഷ കഴിഞ്ഞേ നാം ഇംഗ്ലീഷിനെ സ്നേഹിക്കാവൂ എന്ന് സംസ്ഥാനതല ഇംഗ്ലീഷ് റിസോഴ്സ് അധ്യാപകൻ വടയക്കണ്ടി നാരായണൻ പറഞ്ഞു. പെരിങ്ങത്തൂർ എൻ എ എം ഹയർസെക്കൻഡറി സ്കൂളിൽ വെർബിയ എന്ന പേര് നൽകിയ ഇംഗ്ലീഷ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പാൾ ഡോ. എൻ എ മുഹമ്മദ് റഫീഖ് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ, പി.ടി.എ പ്രസിഡണ്ട് എൻ.പി മുനീർ,എസ് ആർ ജി കൺവീനർ റഫീഖ് കാരക്കണ്ടി, സ്റ്റാഫ് സെക്രട്ടറി പി.കെ നൗഷാദ്, എം.സിദ്ദിഖ്, ക്ലബ്ബ് കൺവീനർ ഷൗക്കത്ത് അടുവാട്ടിൽ, വി.പി ഖാലിദ്, അബ്ദുൽ സലാം കടവത്ത്, ബി.സിന്ധു, മുഹമ്മദ് സൈനുൽ ആബിദ് തുടങ്ങിയവർ സംസാരിച്ചു. വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായിരുന്നു ഇംഗ്ലീഷ് ഫെസ്റ്റ്. രാവിലെ മുതൽ വൈകുന്നേരം വരെ നടന്ന പരിപാടിയിൽ വിദ്യാർത്ഥികൾ അവരുടെ പാഠഭാഗങ്ങളിൽ പരിചയപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ക്യാരക്ടർ ഇൻസ്റ്റലേഷൻ, ഡിബേറ്റ്, പിക് ആൻഡ് ടോക്ക്, സ്കിറ്റ്, പദ്യം ചൊല്ലൽ, പ്രസംഗം തുടങ്ങി നിരവധി ഇനങ്ങൾ അവതരിപ്പിച്ചു. മുഴുവൻ വിദ്യാർഥികൾക്കും ഇംഗ്ലീഷ് അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിൽ ആയിരുന്നു പരിപാടികൾ. പരിപാടികളോട് അനുബന്ധിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും വിദ്യാർത്ഥികൾ തന്നെയാണ് കൈകാര്യം ചെയ്തത്. മുഹമ്മദ് കൊട്ടാറത്ത്, കെ.പി സുബൈർ, കെ. മുഹമ്മദ്, സി ഷീജ, കെ കെ സുലയ്യ, നിഹാൽ എസ് ജെ,ഫയാദ് നവാസ്, ലിബ ബനാൻ ദാവൂദ്, ഹനിയ റഷീദ്, അലൻ്റ എസ് സുനൽ, ശിവദ, ഫെനുൽ മുനീർ,ഷാഫി, നഹ, റയാൻ, റിഷാൻ സന്തോഷ്, മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment