ആലക്കോട്: ആലക്കോട് ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ എൻഫോഴ്സ്മെന്റ് വിന്റെ ഭാഗമായി ആലക്കോട് എസ് പ്രിവന്റീവ് ഓഫീസർ ടി. കെ. തോമസിന്റെ നേതൃത്വത്തിൽ പൂവഞ്ചാൽ പെരു മുട്ടിൽ നടത്തിയ റെയ്ഡിൽ തോട്ടു ചാലിൽ പ്രവർത്തിച്ചു വന്ന വൻ വാറ്റു കേന്ദ്രം തകർത്ത് 150 ലിറ്റർ വാഷ് നശിപ്പിച്ചു. പ്രതിയെ കണ്ടത്താൻ തിരച്ചിൽ തുടങ്ങി. പ്രിവന്റീവ് ഓഫീസർമാരായ വി.വി.ബിജു, പി.വി. പ്രകാശൻ, ടി.ഒ. വിനോദ്, സിവിൽ ഓഫീസർമാരായ വി. ശ്രീജിത്ത്, കെ.വി.ഷൈജു, ഡ്രൈവർ ജോജൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Post a Comment