കൃഷി നശിപ്പിച്ച് കാട്ടാനകൾ; മേഖലയിൽ വൻ കൃഷിനാശമാണ് വരുത്തിയത്


കണ്ണൂർ : ആറളം പഞ്ചായത്തിലെ കക്കുവ, വട്ടപ്പറമ്പ് നിവാസികൾ നിത്യവും ചിഹ്നം വിളിച്ച് കാർഷിക വിളകൾ നശിപ്പിക്കുന്ന കാട്ടാനകൾക്ക് മുന്നിൽ പകച്ചു നിൽക്കുകയാണ്. ആറളം ഫാമിൽ നിന്നും കാക്കുവാ പുഴകടന്നെത്തുന്ന കാട്ടാനകളാണ് മേഖലയിൽ എത്തി കാർഷിക വിളകൾക്ക് നാശം വിതക്കുന്നത്. തിങ്കളാഴ്ച രാത്രിയിൽ എത്തിയ കാട്ടാനകൾ മേഖലയിൽ വൻ കൃഷിനാശമാണ് വരുത്തിയത്. വിപിൻ തരണിയിൽ, ത്രേസ്യാമ്മ കൊങ്ങോല, പുത്തൻ പുരക്കൽ മാമച്ചൻ, കാരക്കാട്ടു വക്കച്ചൻ, പുത്തൻപുര ജോയി, ചിറക്കുഴി ജെയിംസ് എന്നിവരുടെ നിരവധി തെങ്ങുകൾ, വാഴ, കമുക് എന്നിവ യാണ് നശിപ്പിച്ചത്. പത്തും ഇരുപതും വർഷമായി തെങ്ങുകൾ വരെ നശിപ്പിക്കപ്പെട്ടു.
ആനക്കൂട്ടങ്ങളെ പേടിച്ച് റബർവെട്ട് പോലും സാധിക്കാത്ത അവസ്ഥയിലാണ്. തുടർച്ചയായി ആനകൾ എത്തുന്നതുമൂലം ഏഴു നേരവും അക്രമം ഉണ്ടാകാം എന്ന ഭയത്താൽ കുട്ടികളുള്ള കുടുംബങ്ങൾ എന്തുചെയ്യണമെന്നറിയാതെ പരിഭ്രാന്തിയിലാണ്. സർക്കാരിന്റെ സഹായം ലഭിക്കാത്തതുമൂലം പ്രദേശവാസികൾ സ്വന്തമായി പിരിച്ചെടുത്ത തുകകൊണ്ട് ഫെൻസിങ് പൂർത്തിയാക്കുവാൻ സാധിച്ചിട്ടില്ല. ഒന്നര കിലോമീറ്റർ കൂടി ഫെൻസിംഗ് പൂർണ്ണമാക്കുവാൻ സർക്കാരിന്റെ അടിയന്തര സഹായം ഈ പാവപ്പെട്ട കർഷകർക്ക് കൂടിയേ തീരൂ എന്ന് സ്ഥലം സന്ദർശിച്ച ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.
കടക്കെണി മൂലം പൊറുതിമുട്ടുന്ന സാധാരണക്കാരായ ഈ കർഷകരുടെ മേൽ അശനിപാദം പോലെ വന്നുഭവിച്ച കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും അവരെ രക്ഷിക്കുവാനുള്ള സത്വര നടപടികൾ സർക്കാർ കൈക്കൊള്ളണമെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിലും എടൂർ ഫൊറോനാ ലെയ്റ്റി അപ്പോസ്തലറ്റ് ഡയറക്ടർ ഫാദർ വിന്റോ ചാക്യാരത്ത്, അതിരൂപത ജനറൽ സെക്രട്ടറി ബെന്നി പുയാമ്പുറവും, എടൂർ ഫൊറോന പ്രസിഡന്റ് ബെന്നിച്ചൻ മഠത്തിനകം, പൈലി മാസ്റ്റർ, വിപിൻ തരണിയിൽ, ത്രേസ്യാമ്മ കിഴക്കേപടവത്ത്, ജോജോ, ബെന്നി കൊച്ചുപ്രാത്ത് ജോസ് പുത്തൻപുര, ഷീന വട്ടക്കുന്നേൽ, ജിസാ കാശാകാട്ടിൽ, ഷിജു കാരക്കാട്ട് എന്നിവർ ആവശ്യപ്പെട്ടു.

Post a Comment

أحدث أقدم

Join Whatsapp

Advertisement