മട്ടന്നൂർ . മാരക ലഹരിമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ. മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിൽ കൂവേരി ഉളിയിൽ സ്വദേശി എം. കെ. ഗഫൂറിനെ (40) യാണ് എസ്.ഐ. ആർ. എൻ. പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തത്. ചാവശേരിഉളിയിൽ കല്ലേരിക്കലിലെ പ്രതിയുടെ താമസ സ്ഥലമായ ക്വാട്ടേർസിൽ നടത്തിയ റെയ്ഡിലാണ് പേഴ്സിൽ സൂക്ഷിച്ച നിലയിൽ 1.56 ഗ്രാം എംഡിഎം എ പോലീസ് കണ്ടെത്തിയത്. പിടിച്ചു പറി , മയക്കുമരുന്ന് കേസ് ഉൾപ്പെടെ ഏഴോളം കേസ് ഇയാൾക്കെതിരെയുണ്ട്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Post a Comment