എൻ ഡി പി എസ് കേസുകളിലും കവർച്ച കേസിലും പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊറ്റാളി അത്താഴകുന്ന് സ്വദേശിയായ റസീം കെ (23) എന്നയാളെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം 2007 വകുപ്പ് പ്രകാരം കാപ്പ (KAAPA)ചുമത്തി ജയിലിലടച്ചത്.
കണ്ണൂർ സിറ്റി ജില്ല പൊലീസ് കമ്മീഷണർ ശ്രീ. അജിത് കുമാർ ഐ പി എസ് ന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ഇയാൾക്ക് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലും കണ്ണൂര്‍ എക്‌സൈസ് ഓഫീസിലുമായി നാല് കേസുകൾ നിലവിലുണ്ട്.
കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
കണ്ണൂർ സിറ്റി ജില്ല പൊലീസ് പരിധികളിലെ സ്ഥിരം ക്രിമിനലുകൾക്കെതിരെയും തുടർച്ചയായി സമൂഹത്തിലെ സമാധാനം ലംഘിക്കുന്നവരെയും നിരീക്ഷിച്ച് ശക്തമായ കാപ്പ നടപടികൾ സ്വീകരിച്ച് വരികയാണ്.

Post a Comment