ലക്ഷദ്വീപിലേക്ക് പെട്രോൾ കടത്ത് പ്രതി അറസ്റ്റിൽ



അഴീക്കോട്‌ -:മത്സ്യബന്ധന ബോട്ടിൽ അനധികൃതമായി ലക്ഷദ്വീപിലേക്ക് പെട്രോൾ കടത്ത് വിവരമറിഞ്ഞെത്തിയ പോലീസ് സംഘം നാല് ബാരലിലായി സൂക്ഷിച്ച 920 ലിറ്റർ പെട്രോളുമായി പ്രതിയെ അറസ്റ്റു ചെയ്തു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും അമിതാദായത്തിനായി പെട്രോൾ കടത്തിയ ലക്ഷദ്വീപ് കിൽട്ടൺ ദ്വീപിലെ നബീസ മൻസിലിലെ എൻ.എം. അബ്ദുള്ള കോയ (42) യെയാണ് എസ്.ഐ. കെ.വി.വേണുഗോപാലനും സംഘവും അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.അഴീക്കൽ ഹാർബറിൽ വെച്ച് കഴിഞ്ഞ ദിവസം രാത്രിയിൽ ദുൾദുൾ-2 എന്ന മത്സ്യബന്ധന ബോട്ടിൽ വെച്ചാണ് അനധികൃതമായി കടത്തുകയായിരുന്ന 99, 200 രൂപ വിലവരുന്ന 920 ലിറ്റർ പെട്രോൾ പിടികൂടിയത്. പെട്രോൾ ശേഖരം പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post

Join Whatsapp

Advertisement