കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വരുന്ന അഞ്ച് ദിവസം മിതമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.

അതേസമയം, കോഴിക്കോട് ജില്ലയുടെ മലയോര മേഖലകളില്‍ ഇന്നസെ ശക്തമായ മഴ രേഖപ്പെടുത്തി. മലയോര മേഖലകളായ താനമരശ്ശേരി, കുറ്റ്യാടി എന്നിവിടങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ അലര്‍ട്ടുകള്‍ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Post a Comment

أحدث أقدم

Join Whatsapp

Advertisement