യാത്രാവിമാനം അഫ്ഗാനിസ്ഥാനിൽ തകർന്ന് വീണു. മോസ്കോയിലേക്കുളള വിമാനമാണ് ടോപ്ഖാന കുന്നുകൾക്ക് മുകളിൽ വീണതെന്ന് അഫ്ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ വിമാനമാണ് തകർന്നുവീണതെന്ന് ആദ്യഘട്ടത്തിൽ അഭ്യൂഹം ഉയർന്നിരുന്നുവെങ്കിലും അല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു. മൊറോക്കയിൽ രജിസ്റ്റർ ചെയ്ത വിമാനമാണ് തകർന്ന് വീണതെന്നും ഇന്ത്യൻ വിമാനമല്ലെന്നും ഡിജിസിഎ അറിയിച്ചു. അപകടത്തിൽപ്പെട്ട വിമാനത്തിൽ ഇന്ത്യാക്കാരുണ്ടോയെന്നതിൽ സ്ഥിരീകരണമായിട്ടില്ല.

إرسال تعليق