19.01.2024 ന് ആറളം പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട വളയംചാൽ ഫോറസ്റ്റ് ഓഫീസിന് സമീപം അന്യ സംസ്ഥാനക്കാരനും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതുമായ ഒരു യുവാവിനെ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെട്ടതിനാൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ആറളം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
ആറളം പോലീസ് സ്റ്റേഷനിലെ എ എസ് ഐ മനോഹരനും സഹപ്രവർത്തകരും സ്ഥലത്ത് എത്തി ചോദിച്ചതിൽ ബീഹാർ ജിനേദ് പൂർ സ്വദേശി റാം ആഷിഷ് യാദവ് (45) എന്നല്ലാതെ കൂടുതലായൊന്നും വിവരം ലഭിച്ചില്ല. ഇയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിലേക്കായി ഹിന്ദി ഭാഷയിൽ പ്രാവീണ്യമുള്ള ആറളം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ റഷീദ്, രാകേഷ് എന്നിവരുടെ സേവനം കൂടി പ്രയോജനപ്പെടുത്തിയ ശേഷം യുവാവിനെ പേരാവൂരിനടുത്ത് അരയങ്ങാടുള്ള സ്നേഹഭവനിൽ പാർപ്പിച്ച് അന്വേഷണം ഊർജിതമാക്കി.
ഇരിട്ടി ASP യോഗേഷ് മന്ദയ്യ IPS ബീഹാർ സ്റ്റേറ്റ് പോലീസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരം ശേഖരിച്ചതിൽ 2013 ൽ ബിഹാറിൽ നിന്നും കാണാതായതാണ് എന്നും ബന്ധുക്കളെ വിവരം അറിയിച്ചതായും മറുപടി ലഭിച്ചു. യുവാവിൻ്റെ ബന്ധുക്കളായ സിയാറാം യാദവ്, സത്രി ദാം യാദവ് എന്നിവർ ബഹു ഇരിട്ടി ASP അവർകളുടെ ഓഫീസിലും ASP യുടെ നിർദ്ദേശ പ്രകാരം ആറളം പോലീസ് സ്റ്റേഷനിൽ എത്തി. ശേഷം കോളയാട് അരയങ്ങാടുള്ള സ്നേഹഭവനിൽ എത്തി യുവാവിനെ തിരിച്ചറിഞ്ഞ് ഏറ്റുവാങ്ങി നാട്ടിലേക്ക് കൂട്ടി കൊണ്ടുപോയി.
ഏക മകനെ കാണാതായി 10 വർഷമായിട്ടും കണ്ടെത്താൻ കഴിയാത്തതിനാൽ സങ്കടപ്പെട്ടു കഴിയുകയായിരുന്ന യുവാവിൻ്റെ വൃദ്ധരായ അച്ചൻ രാജ് ഗിർ യാദവ്, അമ്മ ശീതാദേവി എന്നിവരെ വീഡിയോ കോളിലൂടെ ആറളം പോലിസ് മകനെ കാണിച്ചു കൊടുത്തപ്പോൾ കൈ കൂപ്പി സന്തോഷത്തോടെ കേരളാ പോലിസിന് നന്ദി പറയുകയായിരുന്നു.
യുവാവിൻ്റെ വിലാസം കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറാൻ ഏറെ സഹായിച്ചത് ബിഹാർ സ്വദേശിയായ ഇരിട്ടി ASP യോഗേഷ് മന്ദയ്യ IPS അവർകളുടെ നിർണ്ണായക ഇടപെടലുകളും സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്ദുൾ റഷീദിൻ്റെ ഹിന്ദി ഭാഷയിലെ പ്രാവീണ്യവുമായിരുന്നു.
ആറളം പോലിസ് സ്റ്റേഷൻ SHO രാജേഷ് ആയോടൻ, എസ് ഐ സനീഷ് എന്നിവരുടെ നിർദ്ദേശപ്രകാരം എസ് ഐ രമേശൻ കെപി, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു പി, സിവിൽ പോലീസ് ആൽബിൻ അഗസ്റ്റിൻ എന്നിവർ ഇന്ന് 24.01.24 ന് അരയങ്ങാട് സ്നേഹഭവനിൽ എത്തി സ്നേഹ ഭവൻ പ്രസിഡണ്ടും സ്ഥാപകനുമായ ബ്രദർ എം.ജെ സ്റ്റീഫൻ, സിസ്റ്റർ സോഫിയ, യുവാവിനെ 6 ദിവസങ്ങളായി പരിചരിച്ച ബിനു ജോസഫ്, ഭാര്യയും സ്റ്റേഹ ഭവൻ നഴ്സുമായ ബെല്ല എന്നിവരുടെ സാന്നിധ്യത്തിൽ റാം ആഷിഷ് യാദവിനെ ബന്ധുക്കൾക്ക് കൈമാറി.
സ്നേഹത്തോടെ തന്നെ പരിചരിച്ച സ്നേഹഭവൻ പ്രവർത്തകരോടും സഹോദനെ പോലെ തന്നെ സ്നേഹിച്ച അന്തേവാസികളോടും കൈവീശി നന്ദി പറയുന്നതോടൊപ്പം കിട്ടി കേരളാ പോലീസിന് ഒരു ബിഗ് സല്യൂട്ട്

إرسال تعليق