ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി; മുദ്രപ്പത്രം വേണ്ട, വെള്ള കടലാസില്‍ സത്യവാങ്ങ്മൂലം മതി



തിരുവനന്തപുരം: ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി ലഭ്യമാകാൻ ഇനി വെള്ള കടലാസില്‍ സത്യവാങ്ങ്മൂലം നൽകിയാൽ മതി. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ ബെഡ്, സക്ഷന്‍ ഉപകരണം, ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ക്കുള്ള വൈദ്യുതിയാണ് കെഎസ്ഇബി സൗജന്യമായി നല്‍കുന്നത്. ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കു വേണ്ട മുഴുവന്‍ വൈദ്യുതിയും സൗജന്യമായാണ് നല്‍കുക.

പ്രതിമാസം വേണ്ട വൈദ്യുതി എത്രയാണെന്ന് ഉപകരണങ്ങളുടെ വാട്ടേജ്, ഉപയോഗിക്കുന്ന മണിക്കൂറുകള്‍ എന്നിവ അടിസ്ഥാനമാക്കി അതത് സെക്ഷൻ അസിസ്റ്റന്‍റ് എന്‍ജിനീയറാണ് കണക്കാക്കുക. ആറ് മാസത്തേക്കായിരിക്കും ഇളവ് അനുവദിക്കുന്നത്. അതിനു ശേഷം, ജീവന്‍രക്ഷാ സംവിധാനം തുടര്‍ന്നും ആവശ്യമാണെന്ന ഗവണ്മെന്‍റ് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റിന്‍മേല്‍ ഇളവ് വീണ്ടും അനുവദിക്കുന്നതാണ്.

Post a Comment

أحدث أقدم

Join Whatsapp

Advertisement