കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വടക്കെക്കാവ് ശ്രീഭഗവതി പുന:പ്രതിഷ്ഠാകർമ്മം ജൂൺ 19നും 20 നും



കണ്ണാടിപറമ്പ്: ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ കണ്ണാടിപ്പറമ്പ് ശ്രീ
ധർമ്മശാസ്ത ക്ഷേത്രത്തിലെ വടക്കെ കാവ് ശ്രേഷ്ഠമായ നിലയിൽ നവീകരണ പ്രവർത്തികൾ പൂർത്തികരിച്ച് ജൂൺ 20 ന് വ്യാഴാഴ്ച പ്രതിഷ്ഠാകർമ്മത്തിന് തയ്യാറായിരിക്കുകയാണ്. 2024 ജൂൺ 19നു ബുധനാഴ്ച വൈകുന്നേരം 5.30 മുതൽ ശുദ്ധിക്രിയകൾ,പ്രസാദ ശുദ്ധി, വാസ്തുബലി, പഞ്ചപുണ്യാഹം, ഭഗവതിസേവ, ബിംബപരിഗ്രഹം എന്നീ ചടങ്ങുകൾ നടക്കും.വ്യാഴാഴ്ച രാവിലെ ഗണപതിഹോമം, അനുജ്ഞാകലാശാഭിഷേകം ശേഷം അനിഴം നക്ഷത്രത്തിൽ ചിങ്ങം രാശിയിൽ 11 നും 11.50 മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി കരുമാ രത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വ ത്തിൽ വടക്കേ കാവിൽ ഭഗവതിയുടെ പ്രതിഷ്ഠയും ഗുരുതിപൂജയും നടക്കും. തുടർന്നു പ്രസാദവിതരണവും അന്നദാനവും. ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തികളുടെ രണ്ടാം ഘട്ടമായി 2023 ആഗസ്ത് 11 നാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. സാധനങ്ങൾ സമർപ്പിച്ചും സംഭാവന നൽകിയും സമർപ്പണ മനോഭാവത്തോടെ പ്രവൃത്തികളിൽ പങ്കാളികളായും ഭക്തജനങ്ങളാണ് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയത്. പ്രതിഷ്ഠാകർമ്മത്തിനെത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം.ടി. രാംനാഥ് ഷെട്ടിയും ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം. വിജയനും അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement