കണ്ണൂർ: ജൂണ്‍ ഒന്നു മുതലുള്ള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 49 വീടുകള്‍ ഭാഗികമായും ഒരു വീട് പൂര്‍ണമായും തകര്‍ന്നു. ഇരിട്ടി താലൂക്കിലാണ് കൂടുതൽ വീടുകൾ ഭാഗികമായി തകർന്നിരിക്കുന്നത്. 18 വീടുകളാണ് ഈ മാസം ഇവിടെ ഭാഗികമായി നാശനഷ്ടം വന്നതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു വീട് പൂർണമായും തകർന്നത് തളിപ്പറമ്പ് താലൂക്കിലാണ്. ഇവിടെ എട്ട് വീടുകൾ ഭാഗികമായും തകര്‍ന്നു. പയ്യന്നൂര്‍ താലൂക്കില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. തലശ്ശേരി താലൂക്കിൽ എട്ട് വീടുകളും കണ്ണൂര്‍ താലൂക്കില്‍ നാല് വീടുകളും ഭാഗികമായി തകര്‍ന്നു.
إرسال تعليق