തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് കെകെ രാജേന്ദ്രൻ്റെ നേതൃത്വത്തിൽ തളിപ്പറമ്പ, മന്ന, പാലാകുളങ്ങര ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ പാലാകുളങ്ങര എന്ന സ്ഥലത്ത് വെച്ച് വിൽപ്പനയ്ക്കായി സൂക്ഷിച്ചു വച്ച 4 ലിറ്റർ വിദേശ മദ്യം സഹിതം നിരവധി അബ്കാരി കേസുകളിൽ പ്രതിയായ തളിപ്പറമ്പ് പാലാകുളങ്ങര സ്വദേശി ജയേഷ് പി വി എന്നയാളെ അബ്കാരി ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കേസ്സെടുത്തു.
പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ പി.ആർ. വിനീത്, പി.സൂരജ്, ഡ്രൈവർ അജിത്ത് പി വി എന്നിവർ പങ്കെടുത്തു.
إرسال تعليق