ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണം; ടിപി കേസ് പ്രതികൾ‌ സുപ്രിംകോടതിയിൽ; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി



കണ്ണൂർ : ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി. ഇരട്ട ജീവപര്യന്തം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. ഉചിതമായ രീതിയിൽ വിചാരണയുടെ ആനുകൂല്യം ലഭിച്ചില്ലെന്ന് പ്രതികൾ. തങ്ങൾ പറഞ്ഞ കാര്യങ്ങളെ പരിഗണിക്കാതെയാണ് വിധിയിലേക്ക് എത്തിയതെന്ന് പ്രതികൾ നൽകിയ അപ്പീലിൽ പറയുന്നു.

വസ്തുതകൾ കണക്കിലെടുക്കാതെ പൊതുവികാരം മാത്രമാണ് കണക്കിലെടുത്തായിരുന്നു ഹൈക്കോടതി വിധിയെന്ന് പ്രതികൾ പറയുന്നു. തെളിവുകൾ പരിഗണിച്ചാൽ തങ്ങളുടെ നിരപരാധിത്വം ബോധ്യപ്പെടുമെന്നും ശിക്ഷ റദ്ദാക്കണമെന്നും പ്രതികൾ. രാജ്യത്തെ പ്രമുഖ അഭിഭാഷകരാണ് പ്രതികൾക്കായി സുപ്രിംകോടതിയിൽ ഹാജരാകുക. അവധിക്ക് ശേഷം സുപ്രിംകോടതി പ്രതികളുടെ അപ്പീൽ പരിഗണിക്കും.

Post a Comment

Previous Post Next Post

Join Whatsapp

Advertisement