അപകീര്‍ത്തി പരാമര്‍ശത്തില്‍ കണ്ണൂരില്‍ സിപിഐഎം വിട്ട ഡിവൈഎഫ്‌ഐ മുന്‍ നേതാവ് മനു തോമസിനും ഏഷ്യാനെറ്റ് ന്യൂസിനുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പി ജയരാജന്റെ മകന്‍ ജെയ്ന്‍ രാജ്. പിതാവിനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്ന്‍ നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്. നിയമനടപടി സ്വീകരിക്കാന്‍ അഭിഭാഷകനുമായി ചര്‍ച്ച നടത്തിയതായും ജെയ്ന്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.
മനു തോമസ് ഏഷ്യാനെറ്റിന് അനുവദിച്ച അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് ജെയ്ന്‍ നിയമനടപടിയ്ക്ക് ഒരുങ്ങുന്നത്. തനിക്കെതിരെ അപകീര്‍ത്തികരവും വസ്തുതാവിരുദ്ധവുമായ കാര്യങ്ങള്‍ മനു തോമസ് പറഞ്ഞെന്നാണ് ജെയിന്റെ ആരോപണം.
Post a Comment