ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; കണ്ണൂർ സ്വദേശികൾക്ക് പണം നഷ്ടമായി



കണ്ണൂർ :- പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് സാമൂഹികമാധ്യമങ്ങളിലെ പരസ്യം കണ്ട് പണം നിക്ഷേപിച്ചവർക്ക് തുക നഷ്ടമായി. കണ്ണൂർ സ്വദേശികളായ യുവാവിന് 97,000 രൂപയും മറ്റൊരാൾക്ക് 10,000 രൂപയും നഷ്ടമായി. പാർട്ട് ടൈം ജോലി ചെയ്യുന്നതിനുള്ള സന്ദേശം തട്ടിപ്പ് സംഘം അയച്ചു കൊടുക്കുകയും വിവിധ ടാസ്‌കുകൾ ചെയ്യുന്നതിനായി പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് വിവിധ ഘട്ടങ്ങളിലായി നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്.

തുടക്കത്തിൽ നിക്ഷേപത്തിന് ലാഭത്തോടുകൂടി പണം തിരികെ നൽകുകയാണ് തട്ടിപ്പുകാരുടെ രീതി. മറ്റൊരു കേസിൽ യുവാവിന് 39,460 രൂപ  നഷ്ടമായി. ടെലഗ്രാമിൽ ബിറ്റ്കോയിൻ ട്രേഡിങ് ചെയ്യുന്നതിനുള്ള മൊബൈൽ സന്ദേശം കണ്ട് പണം നിക്ഷേപിച്ചയാൾക്കാണ് പണം നഷ്ടമായത്.

Post a Comment

أحدث أقدم

Join Whatsapp

Advertisement