പെൻഷൻ മസ്റ്ററിംഗ്: കിടപ്പ് രോഗികൾക്ക് വീടുകളിൽ സൗകര്യം ഒരുക്കും



കണ്ണൂർ: സംസ്ഥാനത്തെ 2023 ഡിസംബർ 31 വരെ സാമൂഹ്യ/ക്ഷേമനിധി പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് മസ്റ്ററിംഗ് ചൊവ്വാഴ്ച മുതൽ ആരംഭിക്കും.

കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ നിന്നും അതാത് പ്രദേശത്തെ അക്ഷയകേന്ദ്രങ്ങള്‍ക്ക് ലഭ്യമാക്കും. കിടപ്പു രോഗികളായ ഗുണഭോക്താക്കൾ തങ്ങളുടെ വിവരങ്ങൾ അതാത് തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിലെ സെക്രട്ടറിമാരെ വാർഡു മെമ്പർവഴിയോ കുടുംബാംഗങ്ങൾ വഴിയോ അറിയിക്കണമെന്ന് കേരള സ്റ്റേറ്റ് ഐ ടി മിഷൻ ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങൾ തരുന്ന ലിസ്റ്റ് പ്രകാരം കിടപ്പ് രോഗികളായ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് അക്ഷയകേന്ദ്ര ജീവനക്കാർ ഗുണഭോക്താക്കളെ മുന്‍ക്കൂട്ടി അറിയിച്ചതിനുശേഷം വീടുകളിലെത്തി പൂർത്തീകരിക്കും. അക്ഷയകേന്ദ്രങ്ങളിലെത്തി മസ്റ്ററിംഗ് ചെയ്യുന്നതിന് 30 രൂപയും കിടപ്പ് രോഗികള്‍ക്ക് വീടുകളിലെത്തി മസ്റ്ററിംഗ് പൂർത്തീകരിക്കുന്നതിന് 50 രൂപയും അതാത് ഗുണഭോക്താക്കള്‍ അക്ഷയകേന്ദ്രങ്ങള്‍ക്ക് നല്‍കേണ്ടതാണ്.

മസ്റ്ററിംഗ് പൂർത്തീകരിക്കുവാന്‍ ആഗസ്റ്റ് 24 വരെ സമയം അനുവദിച്ചിട്ടുള്ളതിനാല്‍ പൊതുജനങ്ങള്‍ ഈ കാലയളവിനുള്ളില്‍ സമയബന്ധിതമായി മസ്റ്ററിംഗ് പൂർത്തീകരിച്ചാല്‍ മതിയാകുമെന്ന് ജില്ലാ പ്രോജക്ട് മാനേജർ അറിയിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement