കണ്ണൂർ: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കണ്ണൂര്‍ ജില്ലാ യുവജനകേന്ദ്രം സംഘടിപ്പിക്കുന്ന ജില്ലാതല ശാസ്ത്ര ക്വിസ് മത്സരം ജൂണ്‍ 20 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും.
11 നിയോജക മണ്ഡലങ്ങളില്‍ നിന്നും വിജയികളായ രണ്ട് പേരടങ്ങുന്ന ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. ജില്ലാതലത്തില്‍ നിന്നും വിജയികളായ ടീമിന് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതല മത്സരത്തില്‍ വിജയികളായ ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് യഥാക്രമം ഒരു ലക്ഷം, അന്‍പതിനായിരം രൂപ എന്നിങ്ങനെ കാഷ് അവാര്‍ഡ് ലഭിക്കും.
إرسال تعليق