പെരുമഴയിൽ ജലനിരപ്പ് ഉയർന്ന് മയ്യഴിപ്പുഴ



തലശ്ശേരി : കാലവർഷം ശക്തമായതോടെ മയ്യഴിപ്പുഴയിൽ നീരൊഴുക്ക് കൂടി ജലനിരപ്പുയർന്നു. ചില ഭാഗങ്ങളിൽ പുഴ കര കവിഞ്ഞൊഴുകുന്നതിനാൽ ചെറിയ തോടുകൾ വഴി ഉൾപ്രദേശങ്ങളിലേക്ക് വെള്ളം കയറിത്തുടങ്ങി. കടവത്തൂർ എലിത്തോട്, പുല്ലൂക്കര വണ്ണാത്തിത്തോട് എന്നിവയിൽ ശക്തമായ നീരൊഴുക്കുണ്ട്. എലിത്തോടിൽനിന്നും ഓച്ചിറക്കൽ, താനക്കോൻറവിട ഭാഗത്തെ വയൽപ്രദേശത്ത് വെള്ളം കയറി. കനത്ത മഴയിൽ കടവത്തൂർ ടൗണിലെ വ്യാപാരികൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ്.

ജലനിരപ്പ് ഉയർന്നതോടെ പെരിങ്ങത്തൂർ ബോട്ട് ജെട്ടിക്കുള്ളിലും വെള്ളം കയറി. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഭാഗത്ത് മഴശക്തമായതോടെയാണ് മയ്യഴിപ്പുഴയിൽ നീരൊഴുക്ക് വർധിച്ചത്. പുഴയുടെ ഉദ്‌ഭവസ്ഥാനമായ വിലങ്ങാട് മലയിലും പരിസരങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ പാനൂർ നഗരസഭയിലെ പുല്ലൂക്കര, പെരിങ്ങത്തൂർ, പുളിയനമ്പ്രം, കിടഞ്ഞി, കരിയാട്, കാഞ്ഞിരക്കടവ്, മുക്കാളിക്കര ഭാഗങ്ങളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്. പുഴയോരത്തെ ബോട്ട് ജെട്ടികൾക്കുള്ളിൽ ആളുകൾ കയറരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Post a Comment

Previous Post Next Post

Join Whatsapp

Advertisement