കൂത്ത്പറമ്പ്: കൂത്ത്പറമ്പ് എലിപ്പറ്റി ചിറയിൽ വ്യാപാര സ്ഥാപനത്തിന്റെ പൂട്ടുപൊളിച്ച് 25,000 രൂപ കവർച്ച നടത്തിയ സംഭവത്തിൽ പ്രതിയെ കുത്തുപറമ്പ് പെലീസ് അറസ്റ്റ് ചെയ്തു. മട്ടന്നൂർ കല്ലൂരിലെ ചാലപറമ്പത്ത് വീട്ടിൽ രമേശനെ ( 36)യാണ് കൂത്തുപറമ്പ് എസ്ഐ ടി.അഖിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ഈ മാസം 11ന് രാത്രിയായിരുന്നു മോഷണം. എലിപ്പറ്റിചിറയിലെ മുസ്‌തഫ സ്റ്റോർ പലചരക്ക് കടയിലാണ് മോഷണം നടന്നത്. ഇരുമ്പ് ഗ്രിൽസിൻ്റെ പൂട്ട് തകർത്ത് അക ത്ത് കടന്ന മോഷ്ടാവ് മേശ വലിപ്പിൽ സൂക്ഷിച്ച 25,000 രൂപ കവരുകയായിരുന്നു.
രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണ വിവരം ഉടമ എ.ടി. മുസ്‌തഫയുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകുക യായിരുന്നു. സിവിൽ പൊലീസ് ഓഫിസർമാരായ പ്രശോഭ്, രാജേഷ് തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. കൂത്തു പറമ്പ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post a Comment