ആദിവാസി ക്ഷേമസമിതി നേതൃത്വത്തിൽ ആറളം ഫാം ടിആർഡിഎം ഓഫീസ്‌ പടിക്കൽ രാപ്പകൽ സമരം



ആറളം ഫാമിൽ കുടിൽ കെട്ടി താമസിക്കുന്ന 230 ഭൂരഹിത കുടുംബങ്ങൾക്ക്‌ ഫാമിൽ ഭൂമിയും വീടും നൽകി ആദിവാസി പുനരധിവാസ പദ്ധതി ഭാഗമാക്കണമെന്നാവശ്യപ്പെട്ട്‌ ആദിവാസിക്ഷേമസമിതി ഫാം ഏരിയാ കമ്മിറ്റി
ആറളം ഫാം ടിആർഡിഎം ഓഫീസ്‌ പടിക്കൽ ആരംഭിച്ച രാപ്പകൽ സമരം സിപി എം ജില്ലാ
സെക്രട്ടറി എം. വി. ജയരാജൻ ഉദ്‌ഘാടനം ചെയ്തു. 2010 മുതൽ ഫാമിലെ വിവിധ ബ്ലോക്കുകളിൽ കുടിലുകളിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്ക്‌ ഉടൻ സ്ഥലവും വീടും നൽകണമെന്ന്‌ ജയരാജൻ ആവശ്യപ്പെട്ടു. ഇവർക്ക്‌ ഉൾപ്പെടെ നൽകാൻ ഫാമിൽ മതിയായ സ്ഥലം പട്ടിക വർഗ വികസന വകുപ്പിന്റെ പക്കലുണ്ട്‌. ഈ കുടുംബങ്ങളെയും പുനരധിവാസ പദ്ധതിയിൽ ഉടൻ പരിഗണിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. കൃഷ്ണൻ കോട്ടി അധ്യക്ഷനായി. എകെ എസ്‌ ജില്ലാ സെക്രട്ടറി കെ മോഹനൻ, സംസ്ഥാന ജോയന്റ്‌ സെക്രട്ടറി പി കെ സുരേഷ്‌ബാബു, സംസ്ഥാന
കമ്മിറ്റി അംഗം ടി സി ലക്ഷ്മി, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബിനോയ്‌കുര്യൻ, ഏരിയാ സെക്രട്ടറി കെ വി സക്കീർഹുസൈൻ, ഇ എസ്‌ സത്യൻ, കെ കെ ജനാർദ്ദനൻ, വി വി വിനോദ്‌, എ ഡി ബിജു, പി കെ രാമചന്ദ്രൻ, എൻ ഐ സുകുമാരൻ, കെ എ ജോസ്‌ എന്നിവർ സംസാരിച്ചു.

Post a Comment

أحدث أقدم

Join Whatsapp

Advertisement