സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ രണ്ട് ദിവസം കടകൾ അടച്ച് രാപ്പകൽ സമരം നടത്തും



വേതന പാക്കേജ് കാലാനുസൃതമായി പരിഷ്ക്കരിക്കു, കെ.ടി.പി.ഡി.എസ്. നിയമാവലിയിൽ വ്യാപാരികളുടെ ആവശ്യങ്ങൾ കൂടി അംഗീകരിക്കുക, ക്ഷേമനിധിയിൽ സർക്കാർ വിഹിതം ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ജൂലായ് 8,9 തിയ്യതികളിൽ സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും അടച്ചിട്ടുകൊണ്ട് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ 48 മണിക്കൂർ രാപകൽ സമരം നടത്തുവാൻ സംയുക്ത റേഷൻ കോ-ഓഡിനേഷൻ സമിതി തീരുമാനിച്ചു. തിരുവനന്തപുരത്ത് എം.എൽ.എ ഹോസ്റ്റലിൽ ചേർന്ന യോഗത്തിൽ കോ-ഓഡിനേഷൻ സമിതി ചെയർമാൻ ജി. സ്റ്റീഫൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ അഡ്വ: ജോണീ നെല്ലൂർ, എക്സ് എം.എൽ.എ, അഡ്വ: ജി. കൃഷ്ണപ്രസാദ്, ടി. മുഹമ്മദാലി, സി മോഹനൻ പിള്ള, ശശി ആലപ്പുഴ,ശിവദാസ് വേലിക്കാട്, സുരേഷ് കാറേറ്റ്, ഉഴമനയ്ക്കൽ വേണുഗോപാൽ, ഷജീർ എന്നീ സംഘടനാ നേതാക്കൾ പ്രസംഗിച്ചു.

ആൾ കേരളാ റേഷൻ ഡീലേഴ്സ് അസോസിയേഷൻ, കെ.എസ്.ആർ.ആർ.ഡി.എ.ഇരുവിഭാഗവും, കെ.ആർ.ഇ.യു. (സി.ഐ.ടി.യു) എന്നീ റേഷൻ മേഖലയിലെ പ്രമുഖ സംഘടനകൾ ചേർന്നതാണ് റേഷൻ കൊ- ഓഡിനേഷൻ സമിതി. പ്രസ്തുതആവശ്യമുയർത്തി കൊണ്ട് നടത്തിയ പ്രഥമ സൂചനാ കടയടപ്പു സമരത്തിൽ 97 ശതമാനം വ്യാപാരികളും പങ്കെടുത്തിരുന്നു.

Post a Comment

أحدث أقدم

Join Whatsapp

Advertisement