ചൊക്ലി: ചൊക്ലി മേക്കുന്നിലെ സ്‌കൂൾ പരിസരത്തുള്ള കടയിൽ വിദ്യാർത്ഥികൾക്കുൾപ്പെടെ വിൽക്കാൻ സൂക്ഷിച്ചുവെച്ച നിരോധിത പുകയില ഉൽപ്പന്നങ്ങൾ സഹിതം രണ്ടുപേരെ പോലീസ് പിടികൂടി.
നോർത്ത് ഒളവിലം സ്‌കൂൾ പരിസരത്തെ സി.പി സ്റ്റോർ ഉടമ മേക്കുന്നിലെ ചൊക്കാച്ചിപ്പറമ്പത്ത് ഷിബു(46), കിഴക്കേക്കല്ലിൽ റിജേഷ്(41) എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ നിരവധി പരാതികൾ സ്കൂൾ വിദ്യാർത്ഥികളടക്കം വാക്കാൽ ജനമൈത്രി പൊലീസിന് ഉൾപ്പടെ കൈമാറിയിരുന്നു.
വൈകിട്ട് നാല് മണിയോടെ ചൊക്ലി എസ്.ഐ ആർ.എസ് രഞ്ജുവിന്റെ നേതൃത്വത്തിലായിരുന്നു റെയ്‌ഡ്. ഫ്രിഡ്ജിന് സമീപം അരിച്ചാക്കിനിടയിൽ ഒളിപ്പിച്ചനിലയിൽ മൂന്ന് പായ്ക്കറ്റ് പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ആവശ്യത്തിനനുസരിച്ച് കടയിൽ സാധനങ്ങൾ എത്തിക്കുകയാണ് ഇയാളുടെ രീതിയെന്നും പൊലീസ് പറഞ്ഞു.
إرسال تعليق