മട്ടന്നൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന



മട്ടന്നൂർ :- കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. എയർ പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്ത് വിട്ട കണക്ക് പ്രകാരം 1,15,000 പേരാണ് മേയ് മാസം കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്‌. ഏപ്രിലിൽ 1,00,271 പേരാണ് യാത്ര ചെയ്ത്. എയർ ഇന്ത്യ എക്സ‌്പ്രസ് രാജ്യാന്തര സെക്ടറിൽ അധിക സർവീസ് നടത്തിയതും ഇൻഡിഗോ അബുദാബി സർവീസ് ആരംഭിച്ചതും രാജ്യാന്തര സെക്ടറിൽ 18,000 യാത്രക്കാർ കൂടുന്നതിന് കാരണമായി.

എയർ ഇന്ത്യ  എക്‌സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന്  ദിവസങ്ങളോളം വിവിധ സർവീസുകൾ മുടങ്ങിയിരുന്നു. എന്നിട്ടും യാത്രക്കാരുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. ജൂണിൽ കൂടുതൽ യാത്രക്കാർ കണ്ണൂർ വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷ.

Post a Comment

أحدث أقدم

Join Whatsapp

Advertisement