കെഎസ്ആ‍ര്‍ടിസിയുടെ ഡ്രൈവിംഗ് സ്കൂൾ ഉദ്ഘാടനം ഇന്ന്



തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആനയറ കെഎസ്ആർടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് ഉച്ചയ്ക്ക് 12ന് ചേരുന്ന യോഗത്തിൽ മന്ത്രി കെ.ബി. ഗണേഷ്‌കുമാർ അധ്യക്ഷത വഹിക്കും.

ആദ്യഘട്ടത്തിൽ 23 കേന്ദ്രങ്ങളിലാണ് ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നത്. നേരത്തെ കെഎസ്ആർടിസി ഡ്രൈവിംഗ് സ്കൂളിന്‍റെ സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടി സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർക്ക് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ നിർദ്ദേശം നൽകിയിരുന്നു.

ഇതിന് പിന്നാലെയാണ് ഡ്രൈവിംഗ് സ്കൂൾ പ്രാവര്‍ത്തികമാകുന്നത്. മിതമായ നിരക്കിൽ മികച്ച നിലവാരത്തിലുള്ള ഡ്രൈവിംഗ് പരിശീലനം നൽകുകയാണ് ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

Post a Comment

أحدث أقدم

Join Whatsapp

Advertisement